വെല്‍മോണ്ട് ഹോസ്പിറ്റല്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Web Desk
1 Min Read

കൊച്ചി: ഏറ്റവും മികച്ച ആരോഗ്യപരിപാലനം സാധാരണ ജനങ്ങളിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വെല്‍മോണ്ട് ഹോസ്പിറ്റല്‍ കൊച്ചി കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം എം പി ഹൈബി ഈഡന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

പ്രമേഹം, അമിതവണ്ണം, എന്‍ഡോക്രൈന്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സാ കേന്ദ്രമായാണ് വെല്‍മോണ്ടിനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍, ടി ജെ വിനോദ് എം എല്‍ എ, സി പി എം തൃക്കാക്കര ഏരിയാ സെക്രട്ടറി അഡ്വ. എ ജി ഉദയകുമാര്‍, കൗണ്‍സിലര്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ഐ എം എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, ഡോ. ഹനീഷ്, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. വി പി കുരിയിപ്പ്, ഡോ. എം നാരായണന്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്, ആര്‍ മാധവ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image

ഡയബറ്റോളജി ആന്‍ഡ് കാര്‍ഡിയോമെറ്റബോളിക് ഡിസീസസ് കണ്‍സള്‍ട്ടന്റായ ഡോ. ഋഷി ജോര്‍ജ് നേതൃത്വം നല്‍കുന്ന വെല്‍മോണ്ട് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളും പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘവുമുണ്ട്.

മെറ്റബോളിക് ക്ലിനിക്, മെനോപോസ് ക്ലിനിക്ക് എന്നിവയുടെ സ്പെഷ്യല്‍ കെയറിന് പുറമേ വെല്‍മോണ്ട് ഹോസ്പിറ്റല്‍ സ്പെഷ്യല്‍ ഡയബറ്റിസ് റിവേഴ്‌സല്‍ പ്രോഗ്രാം, പോഡിയാട്രി, കാര്‍ഡിയാക് കെയര്‍, കാര്‍ഡിയാക് റീഹാബ്, കോസ്‌മെറ്റിക് കെയര്‍, ഏജ് റിവേഴ്‌സല്‍ പ്രോഗ്രാം, സ്ലീപ്പ് ലാബ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. വീട്ടില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യമുള്ള ലബോറട്ടറിയും മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്ന ഫാര്‍മസിയും ആശുപത്രിയിലുണ്ട്. സ്പെഷ്യല്‍ ഹെല്‍ത്ത് പാക്കേജുകള്‍ നല്‍കുന്നതോടൊപ്പം എക്സ്-റേ, ടി എം ടി, ഇ സി ജി, യു എസ് ജി സൗകര്യങ്ങളും എക്സ്‌ക്ലൂസീവ് ഹെല്‍ത്ത് കഫേയും വെല്‍മോണ്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!