

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി എല്ലാ വര്‍ഷവും റമദാനില്‍ സംഘടിപ്പിക്കാറുള്ള കാമ്പസ് ഇഫ്താറുകള്‍ക്ക് റമദാന്‍ ഒന്ന് മുതല്‍ തുടക്കമായി. ഇഫ്താറിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫാറൂഖ് കോളേജില്‍ സംസ്ഥാന പ്രസിഡന്റ് ടി കെ ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ നിര്‍വഹിച്ചു.

കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആര്‍ എസ് സി, അമല്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുമായി സഹകരിച്ച് നടത്താറുള്ള കാമ്പസ് ഇഫ്താര്‍ സംസ്ഥാനത്ത് 350 കാമ്പസുകളിലായി ഇരുപത്തയ്യായിരം വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. കാമ്പസ് സിന്റിക്കേറ്റ് കണ്‍വീനര്‍ ജി അനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിന്റിക്കേറ്റ് അംഗങ്ങളായ ഷിബിന്‍, മുദ്ദസിര്‍ എന്നിവര്‍ സംബന്ധിച്ചു.

ഫാറൂഖ് കോളേജ് കാമ്പസ് യൂണിറ്റ് സെക്രട്ടറി യാസീന്‍ റമദാന്‍ റിഫ്‌ളക്ഷന്‍ അവതരിപ്പിച്ചു. മുബഷിര്‍ സ്വാഗതവും അല്‍ഫാസ് നന്ദിയും പറഞ്ഞു.

