മൂന്നരക്കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

Web Desk
1 Min Read

മൂവാറ്റുപുഴ: വില്‍പ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30)യെ കുന്നത്തു നാട് പോലീസ് പട്ടിമറ്റത്ത് പിടികൂടി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

city exchange

എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയില്‍ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാര്‍ക്ക് ഹോള്‍സെയിലായിട്ടാണ് കച്ചവടം. ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് വില്‍പന. ഇത്തരത്തില്‍ വില്‍പനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് പിടികൂടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരനെ സാഹസികമായാണ് പിടികൂടിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഇന്‍സ്‌പെക്ടര്‍ വി. പി. സുധീഷ്, എസ്. ഐ എ. ബി. സതീഷ്, എ. എസ്. ഐമാരായ കെ. എ. സതീഷ്, സജി ജോസഫ് എസ്. സി. പി. ഒമാരായ ടി. എ. അഫ്‌സല്‍, വിവേക്, അലിക്കുഞ്ഞ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!