‘ലിവാന്‍ ഫോര്‍ ഗുഡ്’ ഏപ്രില്‍ നാലിന് ചാരിറ്റി ഫണ്ട് ശേഖരിക്കും

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ അസ്സലാം സ്‌കൂള്‍ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഏപ്രില്‍ നാലിന് ലിവാന്‍ എല്ലാവരേയും ഉദാരതയുടെ സായാഹ്നത്തിലേക്ക് ക്ഷണിച്ചു.

city exchange

ഖത്തര്‍ ഫൗണ്ടേഷന്റെ എജുക്കേഷന്‍ എബൗവ് ആളിന്റെ പ്രത്യേക സൗജന്യ സ്‌കൂളാണ് അസ്സലാം. ഖത്തറില്‍ താമസിക്കുന്ന 31 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 3,600 കുട്ടികള്‍ക്ക് 2017 മുതല്‍ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നുണ്ട്.

രാത്രി എട്ടര മുതല്‍ പുലര്‍ച്ചെ പന്ത്രണ്ടര വരെ നടക്കുന്ന ‘ലിവാന്‍ ഫോര്‍ ഗുഡ്’ വിശുദ്ധ റമദാന്‍ മാസത്തില്‍ പ്രാദേശിക ചാരിറ്റികളും കമ്പനികളും കലാകാരന്മാരും ഉള്‍പ്പെടുന്ന കമ്മ്യൂണിറ്റി കേന്ദ്രീകൃത ചാരിറ്റി ഇവന്റാണ്. ആര്‍ട്ടിസ്റ്റ് കരിം ജബ്ബാരിയുടെ ലൈറ്റ് കാലിഗ്രാഫി പ്രകടനവുമുണ്ടാകും.

- Advertisement -
Ad image

ചാരിറ്റി ഇവന്റില്‍ പങ്കെടുക്കാന്‍ മുശൈരിബിലെ ലിവാന്‍ ഡിസൈന്‍ സ്റ്റുഡിയോസ് ആന്റ് ലാബിലേക്കാണ് എത്തേണ്ടത്. രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

Share This Article
Leave a Comment
error: Content is protected !!