കല്യാണ്‍ സില്‍ക്‌സ് ഖത്തര്‍ ഷോറൂം ഉദ്ഘാടനം ബുധാനാഴ്ച

Web Desk
1 Min Read

ദോഹ: കല്യാണ്‍ സില്‍ക്‌സിന്റെ 35-ാമത് ഷോറൂം ബുധനാഴ്ച ദോഹയില്‍ ആരംഭിക്കും. അല്‍ വക്‌റ ബര്‍വ വില്ലേജില്‍ രാവിലെ പത്തരയ്ക്ക് ഉദ്ഘാടനം നിര്‍വഹിക്കും.

city exchange

കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂമാണ് ദോഹയില്‍ തുറക്കുന്നത്. ദുബൈ, അബൂദാബി, ഷാര്‍ജ, മസ്‌ക്കത്ത് എന്നിവിടങ്ങളിലാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഏഴ് അന്താരാഷ്ട്ര ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

രണ്ട് നിലകളിലായി സമ്പൂര്‍ണ ഷോപ്പിംഗ് അനുഭവമാണ് കല്യാണ്‍ സില്‍ക്‌സ് ദോഹയില്‍ ഒരുക്കുന്നത്. പട്ടുസാരി, ഡെയ്‌ലി വെയര്‍ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ വലിയ കലക്ഷന്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image

വിദേശ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഉള്ളിടത്തെല്ലാം കല്യാണ്‍ സില്‍ക്‌സിന്റെ സാന്നിധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രേരണയെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!