ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 2023: ഫലം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇരുപത്തിമൂന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജനറല്‍ കാറ്റഗറിയില്‍ ഡോ. അബ്ദുല്‍ കരീം സി എ, ഫാത്തിമ ഹിബ, ഡോ. ഹഫ്സിബ കബീര്‍, അസ്മ സജീര്‍, ഹസനത്ത് സി എം എന്നിവര്‍ 100 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഒന്നാം സ്ഥാനം പങ്കിട്ടു.

city exchange

കുട്ടികളുടെ വിഭാഗത്തില്‍ നിഹാല്‍ അബ്ദുല്‍ കരീം, റാഇദ് അബ്ദുല്‍ നാസര്‍, ഹന്ന അശ്ഹദ് ഫൈസി, മുഹമ്മദ് ബാസില്‍ എന്നിവര്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കി.

2023 ഏപ്രില്‍ ഏഴിന് (റമദാന്‍ 16) ഓണ്‍ലൈനായി നടന്ന വിജ്ഞാന പരീക്ഷയില്‍ ഖത്തറില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ഖുര്‍ആന്‍ പഠിതാക്കള്‍ പങ്കെടുത്തു.

- Advertisement -
Ad image

വിജയികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച നടക്കുന്ന ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കുമെന്ന് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് നല്ലളം, കണ്‍വീനര്‍മാരായ സിറാജ് ഇരിട്ടി, അബ്ദുല്‍ ഹമീദ് കല്ലിക്കണ്ടി എന്നിവര്‍ അറിയിച്ചു. പങ്കെടുത്ത എല്ലാ പഠിതാക്കള്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

ഡോ. റസീല്‍ മൊയ്ദീന്‍, മിദ്‌ലാജ് ലത്തീഫ്, താജുദ്ധീന്‍ മുല്ലവീടന്‍, അബ്ദുല്‍ നസീര്‍ പാനൂര്‍, അസ്ലം മാഹി, ജാസ്മിന്‍ നസീര്‍ എന്നിവര്‍ പരീക്ഷ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!