വി പി എസ് ലേക്ഷോറില്‍ സൗജന്യ ശബ്ദ പരിശോധന

Web Desk
1 Min Read

കൊച്ചി: ലോക ശബ്ദദിനത്തിനോടനുബന്ധിച്ചു കൊച്ചി വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ ഒരാഴ്ച നീളുന്ന വോയ്സ് വീക്ക് നടക്കും. വോയ്സ് വീക്കിന്റെ ഭാഗമായി ഏപ്രില്‍ 17 മുതല്‍ 22 വരെ വോയ്സ് പാത്തോളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍, രജിസ്ട്രേഷന്‍, വോയ്സ് തെറാപ്പി എന്നിവ തികച്ചും സൗജന്യമാണ്. വീഡിയോ ലാറിംഗോസ്‌കോപ്പിക്ക് 50 ശതമാനം ഇളവും നല്‍കുന്നുണ്ട്.

city exchange

അധ്യാപകര്‍, ഗായകര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, റേഡിയോ ജോക്കികള്‍, വാര്‍ത്താവതാരകര്‍, സീരിയല്‍- സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, ഇന്‍സ്റ്റാഗ്രാം താരങ്ങള്‍, യൂട്യൂബ് വ്‌ളോഗേഴ്‌സ്, പ്രഭാഷകര്‍, പ്രാസംഗികര്‍, സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്മാര്‍ എന്നിവര്‍ക്കാണ് സൗജന്യ വോയ്സ് തെറാപ്പി നല്‍കുന്നത്. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്കുശേഷം 3 മുതല്‍ 5 വരെയുമാണ് കണ്‍സള്‍ട്ടേഷന്‍ സമയം. ബുക്കിംഗിന് വിളിക്കുക: 7559034000.

Share This Article
Leave a Comment
error: Content is protected !!