യുവാവിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച ആറുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: യുവാവിനെ വധിക്കാന്‍ ശ്രമിച്ച് മോഷണം നടത്തിയ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റുചെയ്തു. കോടനാട് കുറിച്ചിലക്കോട് നാരോത്ത്കുടി വീട്ടില്‍ ആന്‍സണ്‍ (26), സഹോദരന്‍ ആല്‍ബിന്‍ (24), കുറിച്ചിലക്കോട് പനമ്പിള്ളി വീട്ടില്‍ വിഷ്ണു (28), കൂവപ്പടി കൊരുമ്പുശേരി അമ്പാട്ട് മാലില്‍ വീട്ടില്‍ ഗോകുല്‍ സജി (23), ചാലക്കുടി കൊരട്ടി മാളിയേക്കല്‍ വീട്ടില്‍ ഷൈന്‍ (26), തോട്ടുവ കൃഷ്ണന്‍ കുട്ടി റോഡില്‍ വടക്കേപ്പുറത്താന്‍ വീട്ടില്‍ പവന്‍ (25) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

ആന്‍സണ്‍, ആല്‍ബിന്‍, വിഷ്ണു എന്നിവര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗോകുല്‍ സജി, ഷൈന്‍ എന്നിവര്‍ പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരും പവന്‍ ഇവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തയാളുമാണ്. 21ന് കുറിച്ചിലക്കോട് അകനാട് റോഡിലാണ് സംഭവം.

ഐമുറി സ്വദേശി ജോസ്മോനേയാണ് സംഘം വധിക്കാന്‍ ശ്രമിച്ചത്. റോഡരികില്‍ വച്ച് ജോസ്മോനെ ചവിട്ടി വീഴ്ത്തിയ ശേഷം കമ്പിവടിയും വടിവാള്‍ പോലുള്ള ആയുധം കൊണ്ടും ആക്രമിക്കുകയായിരുന്നു.

- Advertisement -
Ad image

ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. യുവാവ് സഞ്ചരിച്ച ഇരുചക്ര വാഹനവും ക്യാമറയും ലൈറ്റും അടങ്ങിയ ബാഗും മോഷ്ടിച്ച ശേഷം പ്രതികള്‍ ഒളിവില്‍പ്പോയി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ആന്‍സനും ആല്‍ബിനും വധശ്രമമുള്‍പ്പടെ നാല് കേസുകള്‍ വീതവും ഗോകുല്‍ സജിക്കെതിരെ മയക്ക്മരുന്ന് കേസും പവനെതിരെ ആക്രമണത്തിന് ഒരു കേസും നിലവിലുണ്ട്. കോട്ടപ്പടി ഇന്‍സ്പെക്ടര്‍ എം ശ്രീകുമാര്‍, കോടനാട് എസ് ഐ പി ജെ കുര്യാക്കോസ്, എ എസ് ഐ പി വി തങ്കച്ചന്‍, എസ് സി പി ഒമാരായ എ പി രജീവ്, എബി മാത്യു, എം ബി സുബൈര്‍, സി ഡി സെബാസ്റ്റ്യന്‍, പ്രസീണ്‍ രാജ് സി പി ഒമാരായ ബെന്നി ഐസക്, കെ വിനോദ്, സുധീര്‍, പി എ നൗഫല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!