

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന ബംഗാളി അറസ്റ്റിലായി. മുര്‍ഷിദാബാദ് കാസിപ്പാറ നാട്ടുമ്പനാബാദ് സാഗര്‍ എസ് കെ (22) ആണ് അറസ്റ്റിലായത്.

എറണാകുളം മാര്‍ക്കറ്റിനുള്ളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവിന്റെ കച്ചവടം നടക്കുന്നുവെന്ന് സംശയമുണ്ടെന്ന് വ്യാപാരികളും യൂണിയന്‍ തൊഴിലാളികളും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയശങ്കറിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ക്കറ്റ് റോഡ് പരിസരത്ത് രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ പരിശോധനയില്‍ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.

ചോദ്യം ചെയ്തതില്‍ വില്‍ക്കാന്‍ വച്ചിരുന്ന കഞ്ചാവിനെ കുറിച്ച് പറഞ്ഞതോടെ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തില്‍ നിന്നും ഒളിപ്പിച്ചുവച്ചിരുന്ന 3.25 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ബംഗാളിലെ മൂഷിദാബാദ് ഗ്രാമത്തില്‍ നിന്നും വില്‍പ്പനക്കായി വാങ്ങിക്കൊണ്ടുവന്നതാണ് കഞ്ചാവ്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍സ് ഇന്‍സ്‌പെക്ടര്‍ അഖില്‍ കെ പി, സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് സി, സാംസണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, ബേസില്‍ എന്നിവരും ഉണ്ടായിരുന്നു.

