കാലിഗ്രഫി മല്‍സരത്തില്‍ അഭിമാനമായി മലയാളി വിദ്യാര്‍ത്ഥി

Web Desk
1 Min Read

ജിദ്ദ:

city exchange

അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയത്തിന് കീഴിലുള്ള കള്‍ച്ചറല്‍ അറ്റാഷെ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അറബി കാലിഗ്രഫി മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥിനി ഒന്നാം സമ്മാനാര്‍ഹയായി.കേരളത്തിലെ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ വിദ്യാര്‍ത്ഥിനി തൂബ റുഖിയയാണ് ഒന്നാം സമ്മാനത്തിനര്‍ഹയായത്.
രണ്ട് ഘട്ടമായി നടത്തിയ മല്‍സരത്തില്‍ ഇന്ത്യയിലെ എല്ലാ അറബി കലാലയങ്ങളില്‍ സര്‍വകാലാശാല കാമ്പസുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ന്യൂഡല്‍ഹിയില്‍ നടത്തിയ അന്തിമ ഘട്ട മല്‍സരത്തിലാണ് തൂബ റുഖിയ വിജയിയായത്. അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സൗദി എംബസി അറബി കാലിഗ്രഫി മല്‍സരവും അറബി പ്രസംഗ മല്‍സരവുമാണ് നടത്തിയിരുന്നത്. അറബി ഭാഷാ ദിനമായ ഡിസംബര്‍ 18 നും 19 നും കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലായിരുന്നു അവസാന ഘട്ട മല്‍സരം. അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ പൗത്രിയും കോഴിക്കോട് വാണിമേലില്‍ ബശീര്‍ മുഹിയുദ്ദീന്‍-സി. കെ ജലീല ദമ്പതികളുടെ മകളുമാണ് തൂബ.
സൗദി അറേബ്യന്‍ നയതന്ത്ര കാര്യാലയം ചാര്‍ജ് ഡി അഫയര്‍ മാജിദ് അബ്ദുറഹിമാന്‍ അല്‍ ഒടൈബി ,സൗദി അറേബ്യന്‍ കള്‍ച്ചറല്‍ അറ്റാഷെ അഹമ്മദ് മുഹമ്മദ് അല്‍ കഹ്താനി എന്നിവര്‍ പുരസ്‌കാര വിതരണം നടത്തി .

Share This Article
Leave a Comment
error: Content is protected !!