
ന്യൂഡല്‍ഹി:

കള്ളപ്പണം കൈവശമുള പ്രമുഖരുടെ വിവരങ്ങള്‍ ശേഖരക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. മൊഴി രേഖപ്പെടുത്താന്‍ ഇന്ന് എത്തണമെന്ന് കാണിച്ചാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐശ്വര്യ റായി മറ്റൊരു തിയ്യതിയില്‍ ഹാജരാകാമെന്നു കാണിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന് കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന് പ്രതികരിച്ചിരുന്നു.

