ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മമ്മൂട്ടിയെത്തി

Web Desk
1 Min Read

കോട്ടയം- ഡ്യൂട്ടി ചെയ്യുന്നതിനിടയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടില്‍ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി മമ്മൂട്ടി. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് മമ്മൂട്ടി ഡോ. വന്ദനയുടെ കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലെത്തിയത്.

city exchange

മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയ വിവരം യുവജനക്ഷേമ കമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്താ ജെറോമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മമ്മൂട്ടിയോടൊപ്പം ചിന്തയും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് ആദരാഞ്ജലി അര്‍പ്പിച്ചു എന്ന അടിക്കുറിപ്പോടെ ചിന്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വന്ദനയുടെ അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്ന മമ്മൂട്ടിയും ചിന്തയുമാണുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!