ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടുതലയില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട രാജ്ദൂത് 350 യമഹ ബൈക്ക് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മണകുന്നം പൂത്തോട്ട എം എല്‍ എ റോഡ് കൊട്ടാരപ്പാട്ടു വീട്ടില്‍ കൃഷ്ണകുമാര്‍ (42) ആണ് അറസ്റ്റിലായത്.

city exchange

ഏഴ് ലക്ഷത്തോളം രൂപ വില വരുന്നതാണ് ബൈക്ക്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കൊലപാതകം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള കൃഷ്ണകുമാറിനെതിരെ പരാതിപ്പെടാന്‍ ആളുകള്‍ ഭയന്നിരുന്നു.

എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പ്രതാപചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ്, ആഷിഖ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീത്, അജിലേഷ്, മഹേഷ്, ഉമേഷ് ഷിബു എന്നിവര്‍ ചേര്‍ന്ന് വടുതല ഭാഗത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!