

ദോഹ: വിവിധ ബിസിനസുകളുടെ കേന്ദ്രമായ രാഗ് ടൂര്‍സ് ആന്റ് ട്രാവല്‍സ് രാഗ് സര്‍വീസസിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍വതന്‍ സെന്ററിന് സമീപം എം ആര് എ ഹോട്ടലിടുത്ത് സൂഖ് ഗാനത്തില്‍ റീ ഓപ്പണിംഗ് നടത്തി.


ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്, രാഗ് ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ്ലം, കമ്പനി ചെയര്മാന് ശൈഖ് മുബാറക്ക് അബ്ദുറഹ്മാന് അല്‍താനി, സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


ആഫ്രിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ രാഗ് ടൂര്‍സ് ആന്റ് ട്രാവല്‍സ്, രാഗ് സര്‍വീസസിന് ശാഖകളുണ്ട്.

