

കാലടി: കോണ്‍ഗ്രസ് പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ബൂത്ത്തല പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനു വേണ്ടി കെ പി സി സി ആവിഷ്ക്കരിച്ച മിഷന് 2024ന്റെ ഭാഗമായി ബൂത്ത്തല പ്രതിനിധികള്‍ക്ക് പഠന ക്ലാസ് സംഘടിപ്പിച്ചു. കാലടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള കാലടി, മലയാറ്റൂര്‍, നീലീശ്വരം, മഞ്ഞപ്ര, അയ്യമ്പുഴ, തുറവൂര്‍ മണ്ഡലങ്ങളിലെ ബൂത്ത്തല പ്രതിനിധികളായ ബൂത്ത് പ്രസിഡന്റുമാര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബൂത്തിന്റെ ചുമതലയുള്ള ഭാരവാഹികള്‍ എന്നിവര്‍ പഠന ക്ലാസ്സില്‍ പങ്കെടുത്തു. ബുത്ത്തല പഠന ക്ലാസ് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും തുരത്താന്‍ ജനാധിപത്യ, മതേതര ശക്തികളുടെ വിജയത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ബ്ലോക്കുകളിലും പഠന ക്ലാസ് സംഘടിപ്പിക്കുമെന്ന് ഡി സി സി പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സാംസണ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബഹനാന് എം പി, റോജി എം ജോണ്‍ എം എല്‍ എ, മുന്‍ എം എല്‍ എ പി ജെ ജോയ്, പി വി സജീവന്, കെ പി ബേബി, കെ എസ് ഷാജി, പി വി ജോസ്, എസ് ബി ചന്ദ്രശേഖര വാര്യര്‍, സിജു ഈരാടി, കൊച്ചാപ്പു പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

റിട്ടയേര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ പി പദ്മകുമാര്‍, റിട്ടയേര്‍ഡ് തഹസില്‍ദാര്‍ എ കെ പവിത്രന്, എന്‍ ജി ഒ അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി കെ വി മുരളി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

