ആലുവ കെ എസ് ആര്‍ ടി സിക്കു മുമ്പില്‍ ധര്‍ണ നടത്തി

Web Desk
1 Min Read

ആലുവ: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍കാരുടെ സംഘടനയായ കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആലുവ കെ എസ് ആര്‍ ടി സി സ്റ്റേഷനു മുന്‍പില്‍ രണ്ടാംഘട്ട ധര്‍ണ നടത്തി.

city exchange

തുടര്‍ച്ചയായി കാലതാമസം വരുത്താതെ പെന്‍ഷന്‍ വിതരണം ചെയ്യുക, വൈദ്യസഹായം വര്‍ധിപ്പിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്. ഐ എന്‍ ടി യു സി അഖിലേന്ത്യാ കമ്മിറ്റി അംഗം വി പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ സി എസ് നായര്‍, ജോസഫ് ഓടക്കാലി, ഇ നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!