സി ബി എസ് ഇ 10, 12 പരീക്ഷകളില്‍ മികച്ച വിജയം വരിച്ചവരെ ഐ സി സി അനുമോദിച്ചു

Web Desk
1 Min Read

ദോഹ: സി ബി എസ് ഇ 10, 12 പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അനുമോദിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും സ്‌കൂള്‍ പ്രതിനിധികളും ഉള്‍പ്പെടെ പങ്കെടുത്തു.

city exchange

ഐ സി സിയിലെ സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ അതിഥികളെ സ്വാഗതം ചെയ്തു. എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബ്രില്യന്റ് അക്കാദമിയിലെ അഷ്റഫ് തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലത മുഖ്യാതിഥിയായിരുന്നു.

ഐ സി സി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ മഹേഷ് ഗൗഡ പരിപാടിയുടെ അവതാരകയായി. ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!