പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കണം: കെ എം സി സി

Web Desk
2 Min Read

ദോഹ: ഗള്‍ഫ് നാടുകളില്‍ വേനല്‍ അവധി തുടങ്ങുന്ന സന്ദര്‍ഭത്തില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന ട്രഷറര്‍ പി എസ് എം ഹുസൈന്‍ ആവശ്യപ്പെട്ടു. കെ എം സി സി നാട്ടിക നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. കൊറോണക്ക് ശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്നവരുമാണവര്‍. ജീവിത ചെലവുകളും കുട്ടികളുടെ പഠനവും പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരമാണ്.

വേനലവധി സമയത്ത് നാട്ടില്‍ പോയി വരാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അമിതമായ ചാര്‍ജ് ഈടാക്കി വിമാന കമ്പനികള്‍ താങ്ങാനാവാത്ത ഭാരമാണ് പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image

നാട്ടിക നിയോജക മണ്ഡലം ആക്ടിങ് പ്രസിഡന്റ് സത്താര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂണ്‍ റഷീദ്, മുസ്‌ലിം ലീഗ് നാട്ടിക മണ്ഡലം സെക്രട്ടറി പി എച്ച് ഷെഫീഖ് ഹുസ്സയിന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

സുരേഷ് കുമാര്‍ തളിക്കുളം ഉള്‍പ്പെടെ കെ എം സി സിയില്‍ പുതുതായി അംഗത്വം എടുത്തവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂണ്‍ റഷീദ് നിര്‍വഹിച്ചു.

കെ എം സി സി അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി ബക്കര്‍ ഹാജി നിര്‍വഹിച്ചു. ചാഴൂര്‍ പഞ്ചായത്ത് സീനിയര്‍ നേതാവ് ബഷീര്‍ കറുകപ്പീടിക ഏറ്റുവാങ്ങി.

ചാഴൂര്‍, അന്തിക്കാട്, താന്യം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിച്ചു. കെ എം സി സി ജില്ലാ സെക്രട്ടറി നസീര്‍ അഹമ്മദ്, പി എച്ച് ഷെഫീഖ് ഹുസ്സയിന്‍,
ബി വി മുഹ്സിന്‍ തങ്ങള്‍, ശംസുദ്ധീന്‍ വൈക്കോച്ചിറ എന്നിവര്‍ പ്രസംഗിച്ചു.

കെ എം സി സി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി എ നാസര്‍ നാട്ടിക സ്വാഗതവും ട്രെഷറര്‍ ഹനീഫ വലിയകത്ത് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!