സൈക്കിള്‍ റാലി നടത്തി

Web Desk
1 Min Read

ആലുവ: ‘ആരോഗ്യത്തിന് സൈക്കിള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും ചൂര്‍ണ്ണിക്കര കുടുംബാരോഗ്യ കേന്ദ്രവും എസ് പി ഡബ്ല്യു ഹൈസ്‌ക്കൂളുമായി സഹകരിച്ച് ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

city exchange

എസ് പി ഡബ്ല്യു ഹൈസ്‌ക്കൂളില്‍ നടന്ന സൈക്കിള്‍ ദിന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ലീന ജയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്നത്ത് എം, ജെസി ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ് കെ എം, ഷീജ മോള്‍, ഹഫ്‌സ ടീച്ചര്‍, എല്‍സി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സൈക്കിള്‍ റാലിക്ക് ശേഷം നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!