

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഗഫൂറാണ് പ്രസിഡന്റ്. വിഷ്ണു ജയറാം ദേവ് ജനറല്‍ സെക്രട്ടറിയും റാഫി കണ്ണോത്ത് ട്രഷററുമാണ്.

പത്തംഗ അംഗ സെന്‍ട്രല്‍ കമ്മിറ്റിയും 13 സെക്ടര്‍ കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് സബ് കമ്മിറ്റി അംഗങ്ങളും വനിതാ കൂട്ടായ്മയും അടങ്ങുന്ന അഞ്ഞൂറോളം കൗണ്‍സില്‍ അംഗങ്ങളും വേദി സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കാളികളായി.

പൊതുസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിന് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജെ കെ മേനോന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീനിവാസന്, ട്രഷറര്‍ പ്രമോദ്, സെക്രട്ടറി വിഷ്ണു, ഫിനാന്‍ഷ്യല്‍ കണ്ട്രോളര് ഇസ്മായില്‍ പി കെ എന്നിവര്‍ പ്രസംഗിച്ചു.

വരണാധികാരികളായ സലിം വി കെ, പി മുഹ്സിന് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ട സെക്ടര്‍ സെന്‍ട്രല്‍ കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിക്കുകയും പ്രസിഡന്റിന്റെ നോമിനികള്‍ ആയ 10 സബ് കമ്മിറ്റി അംഗങ്ങളെയും ഉപദേശക സമിതി അംഗങ്ങളേയും അബ്ദുല്‍ ഗഫൂറും പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് ഉപദേശക സമിതി ചെയര്‍മാന്‍വി എസ് നാരായണന് സത്യവാചകം ചൊല്ലിക്കൊടുത്തു.
രക്ഷാധികാരി ജെ കെ മേനോന്, മുഹമ്മദ് മുസ്തഫ, വി എസ് നാരായണന്, ശ്രീനിവാസന്, പ്രമോദ്, എ കെ നസീര്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അബ്ദുല്‍ റസാഖ് സത്യപ്രതിജ്ഞാ ചടങ്ങിന് നന്ദി പറഞ്ഞു. ഷറഫു ചടങ്ങുകള്‍ നിയന്ത്രിച്ചു.

