ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് പുരസ്‌ക്കാരം ഖത്തര്‍ എയര്‍വേയ്‌സിന്

Web Desk
1 Min Read

ദോഹ: ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ് അവാര്‍ഡ് ഖത്തര്‍ എയര്‍വെയ്‌സിന്. പാരീസ് എയര്‍ ഷോയിലാണ് ഖത്തര്‍ എയര്‍വെയ്‌സ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. പത്താം തവണയാണ് മികച്ച ബിസിനസ് ക്ലാസായി ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെടുന്നത്.

city exchange

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കര്‍, ഹമദ് അ്ന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടെല്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ അല്‍ മൗര്‍ജാന്‍ ലോഞ്ചിന് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് വിഭാഗത്തില്‍ പുരസ്‌ക്കാരം ലഭിച്ചതിന് പുറമേ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്ങിനുള്ള പ്രധാന ബഹുമതിയും അല്‍ മൗര്‍ജാന്‍ ലോഞ്ചിന് ലഭിച്ചു.

- Advertisement -
Ad image

പതിനൊന്നാം തവണയും മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചു.

Share This Article
Leave a Comment
error: Content is protected !!