മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്

Web Desk
1 Min Read

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ എറണാകുളം മരോട്ടിച്ചുവട്ടിലെ ഓഫിസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ്. എറണാകുളത്തെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെയും ജീവനക്കാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

city exchange

കൊച്ചി സെന്‍ട്രല്‍ എ സി പിയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ പരിശോധന നടക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പരിശോധന നടക്കുന്നത്.

കൊല്ലത്ത് ശ്യാം എന്ന ജീവനക്കാരനെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മരുതംകുഴിയിലും വലിയവിളയിലും രണ്ട് ജീവനക്കാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പട്ടത്തെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

തനിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ള വാര്‍ത്തകള്‍ ആവര്‍ത്തിച്ച് നല്‍കിയെന്ന് പി വി ശ്രീനിജന്‍ എം എല്‍ എ പരാതിപ്പെട്ടതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് നടപടിയുമായി രംഗത്തെത്തിയത്.

- Advertisement -
Ad image

മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരെ ഉള്‍പ്പെടെ എസ് സി, എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളുകയാണുണ്ടായത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് വിലയിരുത്തിയ ജസ്റ്റിസ് വി ജി അരുണ്‍ ഹരജി തള്ളുകയായിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

ഒളിവില്‍ പോയ ഷാജന്‍ സ്‌കറിയക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!