

ദോഹ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റിയുടേയും കേരള ഇസ്ലാമിക് സെന്റര്‍, നാസിറുല്‍ ഇസ്ലാം ജമാഅത്ത് കമലാറക്കല്, എസ് കെ എസ് എസ് എഫ് എന്നീ സംഘടനകള്‍ സംയുക്തമായി വില്ല്യാപ്പള്ളി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു.

വില്ല്യാപ്പള്ളി ഉസ്താദ് സാധാരണക്കാരന്റെ മനസ്സില്‍ ഇടംനേടിയ പണ്ഡിത പ്രതിഭയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരി, മലാറക്കല്‍ മഹല്ല് ഖാദി, പ്രഗത്ഭ കര്‍മശാസ്ത്ര പണ്ഡിതന് എന്നീ നിലകളില്‍ അറിയപ്പെട്ടുകയും ഇസ്ലാം മത വിജ്ഞാന രംഗത്തെ സര്വ്വകലാശാലയുമായിരുന്നു അദ്ദേഹമെന്ന് പ്രസംഗകര്‍ പറഞ്ഞു.

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസര്‍ നീലിമ അധ്യക്ഷത വഹിച്ചു. കേരള ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
കെ എം സി സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ആക്ടിംഗ് പ്രസിഡന്റ് അന്‍വര്‍ ബാബു, സൈനുദ്ദീന്‍ നിസാമി, എസ് കെ എസ് എസ് എഫ് ആക്ടിംഗ് പ്രസിഡന്റ് അജ്മല്‍ റഹ്മാനി, പി എസ് എം ഹുസൈന്, കടമേരി കോളജ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കായക്കണ്ടി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പി വി എ നാസര്‍ സ്വാഗതവും എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഫദലു സാദിഖ് നിസാമി നന്ദിയും പറഞ്ഞു.

