

കൊച്ചി: സന്നദ്ധ സംഘടനയായ അഭയവും ഹെട്‌സ് അപ്പ് ഫോര്‍ ടെയില്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദത്തെടുക്കല്‍ മേളയില്‍ ജൂലൈ എട്ടിന് അരുമകളെ സൗജന്യമായി സ്വന്തമാക്കാം. തെരുവില്‍ നിന്നും രക്ഷപ്പെടുത്തിയും ഉപേക്ഷിക്കപ്പെട്ടതുമായ നാടന്‍ പൂച്ചക്കുട്ടികളും നായ്ക്കുട്ടികളുമാണ് ദത്തെടുക്കലിന് തയ്യാറായി കാത്തിരിക്കുന്നത്.

പനമ്പള്ളി നഗര്‍ ഹെട്‌സ് അപ്പ് ഫോര്‍ ടെയില്‍സില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലര വരെയാണ് ദത്തെടുക്കല്‍ സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995470949, 09995483855 എ്ന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
