ജനാധിപത്യ ധ്വംസനത്തിനെതിരെ ഐ എന്‍ ടി യു സി സായാഹ്ന പ്രതിഷേധജ്വാല തെളിയിച്ചു

Web Desk
1 Min Read

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കള്ളക്കേസില്‍ കുടുക്കി വ്യക്തിഹത്യ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂരില്‍ പ്രതിഷേധജ്വാല തെളിയിച്ചു.

city exchange

പൊതുസമൂഹത്തില്‍ നിരന്തരമായി സാമ്പത്തിക, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ചില വ്യക്തികള്‍ നല്‍കുന്ന പരാതികളുടെയും യാതൊരടിസ്ഥാനവുമില്ലാത്ത മൊഴികളുടെയും പേരില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ കെ സുധാകരന്റേയും വി ഡി സതീശന്റേയും പേരിലുള്ള ആരോപണ അന്വേഷണങ്ങള്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു ഹൈബി ഈഡന്‍ എം പി പറഞ്ഞു.

രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും രാജ്യത്താകെ നടത്തി വരുന്ന അധികാര ഭീഷണി രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന സേച്ഛാധിപത്യ നടപടിയാണ്. ഈ രീതി തുടരുന്നത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുവാന്‍ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ജനപ്രതിനിധികളും സമുന്നതരുമായ രാഷ്ട്രീയ നേതാക്കളെ പൊലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെക്കൊണ്ട് ഭീഷണിപ്പെടുത്തുന്നതും അറസ്റ്റ് ചെയ്യുന്നതും ജനാധിപത്യത്തില്‍ വളരെ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അതിന്റെ പ്രത്യാഘാതം
ഗുരുതരമായിരിക്കുമെന്നും ഹൈബി ഈഡന്‍ മുന്നറിയിപ്പ് നല്‍കി.

കെ സുധാകരനും വി ഡി സതീശനും എതിരായ അന്യായമായ കേസുകള്‍ പിന്‍വലിച്ച് മാപ്പ് പറയുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം എം രാജു, ടി കെ രമേശന്‍, സാജു തോമസ്, എ എല്‍ സക്കീര്‍ ഹുസൈന്‍, സൈബ താജുദ്ധീന്‍, ഏലിയാസ് കാരിപ്ര, പി എം ഏലിയാസ്, സ്ലീബാ സാമുവല്‍, സൈമണ്‍ ഇടപ്പള്ളി, ബാബു സാനി, ഡേവിഡ് തോപ്പിലാന്‍, ഷാഗിന്‍ കണ്ടത്തില്‍, ആനന്ദ് ജോര്‍ജ്, ഷൈജ ബെന്നി, ആല്‍ബിന്‍ രാജു, ഹസീന മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!