

ദോഹ: ഫിന്‍ലാന്റില്‍ ഖത്തറിലെ അംബാസഡറെ നിയമിച്ച് അമീര്‍ പ്രഖ്യാപനം പുറത്തിറക്കി.

മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ഖമീസ് അല്‍ ജാബറാണ് റിപ്പബ്ലിക് ഓഫ് ഫിന്‍ലാന്‍ഡിലെ അംബാസഡര്‍.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ 2023ലെ അമീരി തീരുമാനം നമ്പര്‍ 51 പ്രകാരമാണ് നിയമനം.
തീരുമാനം പുറത്തിറക്കിയ തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. വിവരം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും

