രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: രക്തം നല്‍കൂ പുഞ്ചിരി സമ്മാനിക്കൂ എന്ന സന്ദേശവുമായി ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ (ഐപാക്) കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

city exchange

ഐ സി ബി എഫ് അഡൈ്വസറി ബോഡ് ചെയര്‍മാന്‍ എസ് എം എ ബഷീര്‍ പ്രകാശനം നിര്‍വഹിച്ചു. ജൂലൈ 20ന് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മുതല്‍ രാത്രി എട്ടുവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണേഴ്‌സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക.

പരിപാടിയില്‍ പ്രസിഡന്റ് ഹനീഫ് പേരാല്‍ അധ്യക്ഷത വഹിച്ചു. അമീര്‍ അലി, സജീര്‍, ഷാനവാസ്, സഫീര്‍ വയനാട്, സമീര്‍ കെ ഐ, ഷാനവാസ് ബദ്രിയ, ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!