കാബൂള്‍ വിമാനത്താവളത്തിന് പുറത്തു സ്‌ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

കാബൂള്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ശക്തമായ രണ്ട് സ്‌ഫോടനങ്ങളില്‍ 13 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 60 പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നഗരത്തിലെ ആശുപത്രിയുടെ ട്വീറ്റില്‍ പറയുന്നു.

city exchange

ഒരു സ്‌ഫോടനം വിമാനത്താവളത്തിന്റെ ആബി ഗേറ്റിന് സമീപമവും മറ്റൊന്ന് ബാരണ്‍ ഹോട്ടലിന് സമീപവുമാണ് നടന്നതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇതില്‍ ഒരു സ്‌ഫോടനമെങ്കിലും ചാവേര്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആബി ഗേറ്റിലെ സ്‌ഫോടനം സങ്കീര്‍ണമായ ആക്രമണത്തിന്റെ ഫലമാണെന്നും നിരവധി യു എസ്, സിവിലിയന്‍ അപകടങ്ങള്‍ക്ക് സ്‌ഫോടനം കാരണമായതായും കിര്‍ബി പറയുന്നു.
കാബൂള്‍ വിമാനത്താവള ആക്രമണത്തിന് പിന്നില്‍ വിദേശ ശക്തികളുടെ സാന്നിധ്യമുണ്ടെന്നാണ് താലിബാന്‍ പറയുന്നത്. കാബൂള്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ലോകം മുഴുവന്‍ അപലപിക്കേണ്ട ഭീകര പ്രവര്‍ത്തനമാണെന്നും താലിബാന്‍ കുറ്റപ്പെടുത്തുന്നു.

- Advertisement -
Ad image

രാജ്യത്തെ വിദേശ ശക്തികളുടെ സാന്നിധ്യത്തെയാണ് കുറ്റപ്പെടുത്തുന്നതെന്ന് തുര്‍ക്കി ടി വി ചാനല്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!