

ആലുവ: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗൃഹ സമ്പര്‍ക്കത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ പരിപാടി സംഘടിപ്പിച്ചു.

രൂപേഷ് പൊയ്യാട്ട്, ലത ഗംഗാധരന്‍, സി സുമേഷ്, വിനോദ് കണ്ണിക്കര, ശോഭന സുരേഷ് കുമാര്‍, പി എന്‍ സിന്ധു, വിജിത വിനോദ്, സുനില്‍ പുളിയന്ത്, രാധാകൃഷ്ണന്‍, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന ചെങ്ങമനാട് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ലതാ ഗംഗാധരനെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പി എന്‍ സിന്ദുവും മത്സരിക്കും.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനായി സമര പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

