ഖത്തറിലേക്ക് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കാനുള്ള രേഖകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും വിപുല്‍ ഏറ്റുവാങ്ങി. അദ്ദേഹം ഉടന്‍ ഖത്തര്‍ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന ഡോ. ദീപക് മിത്തല്‍ മാര്‍ച്ച് അവസാനത്തോടെയാണ് മടങ്ങിയത്. തുടര്‍ന്ന് ചാര്‍ജ് ഡി അഫയേഴ്‌സായി ആന്‍ജെലിന്‍ പ്രേമലതായാണുണ്ടായിരുന്നത്.

ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് വിപുല്‍.

- Advertisement -
Ad image

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി രാഷ്ട്രപതിയില്‍ നിന്നും യോഗ്യതാ പത്രങ്ങള്‍ സ്വീകരിച്ചതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും രേഖകള്‍ സ്വീകരിച്ച വിപുല്‍ ട്വീറ്റ് ചെയ്തു.

1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് വിപുല്‍.

Share This Article
Leave a Comment
error: Content is protected !!