

നെടുമ്പാശ്ശേരി: അടിവസ്ത്രങ്ങളില്‍ പ്രത്യേക പോക്കറ്റുകളുണ്ടാക്കി അതിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി

കോഴിക്കോട് സ്വദേശി ഷൗക്കത്താണ് പിടിയിലായത്. ഇയാളില്‍ നിന്നും 1005 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ക്വാലാംലംപൂരില്‍ നിന്നെത്തിയ ഇയാള്‍ മൂന്ന് പായ്ക്കറ്റുകളിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്. രണ്ട് പായ്ക്കറ്റുകള്‍ പാന്റ്്‌സില്‍ പ്രത്യേക അറയ്ക്കകത്തും ഒരു പായ്ക്കറ്റ് അടിവസ്ത്രത്തിനുള്ളിലുമാണ് സൂക്ഷിച്ചത്.

അടിവസ്ത്രത്തിലെ പ്രത്യേക അറയില്‍ സ്വര്‍ണം വച്ച ശേഷം ഇത് തയ്ച്ചു ചേര്‍ക്കുകയായിരുന്നു.

