അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍

Web Desk
2 Min Read

കൊച്ചി: അന്തര്‍ സംസ്ഥാന മോഷണ സംഘം പിടിയില്‍. കല്ല്യാണ്‍ ഉല്ലാസ് നഗര്‍ മനീഷ് മക്യാജന്‍ (23), മെഹബൂബ് മുഹമ്മദ് ഷേക്ക് (24), അയാന്‍ മൊയ്തീന്‍ (26) എന്നീ മുംബൈ സ്വദേശികളാണ് പിടിയിലായത്.

city exchange

എറണാകുളം മരടിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയതില്‍ പ്രതികള്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗില്ലറ്റ് കമ്പനികളുടെയും മറ്റും വിലപിടിപ്പുള്ള കാട്രീജുകള്‍ മോഷ്ടിച്ച് വസ്ത്രങ്ങളുടെയും മറ്റും ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍പും പല തവണ സമാന രീതിയില്‍ മോഷണം നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ മാളുകള്‍ കേന്ദ്രീകരിച്ച് മോഷണം നടന്നതായി അറിയാന്‍ കണ്ടെത്തുകയായിരുന്നു. മോഷണം നടന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള അന്തര്‍സംസ്ഥാന മോഷണ സംഘമാണെന്ന് മനസിലാക്കി അന്വേഷണം നടത്തുന്നതിനിടെയാണ് ഇടപ്പള്ളിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സമാന രീതിയില്‍ മോഷണം നടത്തിയത്. ഇത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ അവര്‍ രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് എത്തിയതായി വിവരം ലഭിക്കുകയും തുടര്‍ന്ന് ക്രൈം സ്‌ക്വാഡും മരട് പോലീസും ചേര്‍ന്ന് കോഴിക്കോട് സിറ്റി പോലീസിന്റെ സഹായത്തോടെയാണ് കോഴിക്കോടും നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

- Advertisement -
Ad image

സംസ്ഥാന വ്യാപകമായി മുന്‍പും നിരവധി തവണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് സമാന രീതിയില്‍ മോഷണം നടത്തി മോഷണ മുതലുകള്‍ മുംബൈയിലേക്ക് കടത്തിയതായി വ്യക്തമാക്കി.

ഇവരില്‍ നിന്നും ഉപയോഗിച്ച വാഹനവും വില കൂടിയ കാട്രിജുകളും കണ്ടെടുത്തു. മോഷണത്തിനു ശേഷം മുംബൈയിലേക്ക് കടന്നു കളഞ്ഞ മറ്റ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുകയാണ്.

അന്വേഷണ സംഘത്തില്‍ മരട് പോലിസ് ഇന്‍സ്‌പെകര്‍ സാജു ജോര്‍ജ്, എസ് ഐ ബാലചന്ദ്രന്‍, എസ് ഐ ജോസി, എ എസ് ഐ അനില്‍ കുമാര്‍, എസ് പി ഒ സനീപ് കുമാര്‍, മഹേഷ്, സി പി ഒ അരുണ്‍ രാജ് എന്നിവര്‍ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!