

ദുബൈ: യു എ ഇയില്‍ ബിസിനസ് സര്‍വീസില്‍ സേവനം നല്‍കിവരുന്ന എമിറേറ്റ്സ് ഫസ്റ്റ് ഓഡിറ്റിംഗ് മേഖലയിലേക്കും. ഇ-ഫസ്റ്റ് ഓഡിറ്റേഴ്സ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക.

ടാക്സ്, ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ് തുടങ്ങി ഓഡിറ്റിംഗ് മേഖലയിലെ എല്ലാ സര്‍വീസുകളും ലഭിക്കും. എമിറേറ്റ്സ് ഫസ്റ്റിലൂടെ തുടങ്ങുന്ന ഒരു കമ്പനിക്ക് ഇനി അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മറ്റൊരു സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരില്ല. കമ്പനികളുടെ ഫിനാന്‍സും ഓഡിറ്റിംഗും ടാക്സും ഉള്‍പ്പെടെ മറ്റു അനുബന്ധ സേവനങ്ങളും എമിറേറ്റ്സ് ഫസ്റ്റ് എന്ന സ്ഥാപനത്തിന്റെ കുടക്കീഴില് തന്നെ ലഭ്യമാവും.

ഗുണമേന്മയിലും വിശ്വാസ്യതയിലും മറ്റു സ്ഥാപനങ്ങളില്‍ നിന്നും വേറിട്ട് നില്ക്കുന്ന എമിറേറ്റ്സ് ഫസ്റ്റ് സേവന മേഖലയില്‍ വിജയകരമായ ഏഴാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ജമാദ് ഉസ്മാന് മാനേജിംഗ് ഡയറക്ടറും ഷാമില്‍ ഇസ്മാഈലും റാസിഖ് അലിയും ഡയറക്ടര്‍മാരുമായി 2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഗോള്‍ഡന്‍ വിസ മേഖലയില്‍ വെന്നിക്കൊടി പാറിക്കുകയാണ്.
ഖിസൈസില്‍ രണ്ട് ബ്രാഞ്ചും ദേരയില്‍ ഒരു ബ്രാഞ്ചുമുള്ള എമിറേറ്റ്സ് ഫസ്റ്റിന്റെ മുഖമുദ്ര സേവന മികവാണ്. യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നടപ്പാക്കിയപ്പോള്‍ അത് പ്രവാസി സമൂഹത്തിലേക്ക് ആദ്യമെത്തിച്ചത് എമിറേറ്റ്സ് ഫസ്റ്റാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ചതും ഈ സ്ഥാപനം തന്നെ.
സിനിമാ പ്രവര്‍ത്തകരെയും കലാകാരന്മാരെയും യു എ ഇയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞത് എമിറേറ്റ്സ് ഫസ്റ്റിന്റെ പ്രവര്‍ത്തന ഫലമായാണ്. ഈ കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതും ഈ സ്ഥാപനം മുഖേനയാണ്. ഇപ്പോള്‍ ഫോറിന് ഇന്‍വെസ്റ്റേഴ്സ് കാറ്റഗറിയില്‍ പ്രത്യേകമായി യു എ ഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുകയാണ്. ലോകത്ത് ഏത് രാജ്യത്ത് ജീവിക്കുന്ന ഇന്‍വെസ്റ്റേഴ്സിനും ഈ കാറ്റഗറിയിലുള്ള ഗോള്‍ഡന്‍ വിസ നല്‍കുന്നതാണ്. യു എ ഇ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന നിക്ഷേപകര്‍ക്ക് ഇതിന് അപേക്ഷിക്കാം. നിലവില്‍ ഇത്തരത്തിലുള്ള വിസകള്‍ എടുത്തുനല്‍കുന്ന യു എ ഇയിലെ ഏക സ്ഥാപനം എമിറേറ്റ്സ് ഫസ്റ്റാണ്. ഇതിനകം നിരവധി പേര്‍ക്ക് വിസ നല്‍കിക്കഴിഞ്ഞു.

