Community
രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്; സുപ്രിം കോടതി വിധിയില്‍ ആഹ്ലാദം പങ്കുവെച്ച് ഇന്‍കാസ് ഖത്തര്‍

ദോഹ: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി വിധിച്ച അയോഗ്യത നീക്കിയ സുപ്രിം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ മധുരം വിതരണം ചെയ്തു.


സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട ജനാധിപത്യ വിശ്വാസികളും അണിചേര്‍ന്നു.


ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ഇതെന്നും മഹത്തായ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് കാവലാകുന്ന ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന വിധിയാണിതെന്നും യോഗം വിലയിരുത്തി.


