രാജ്യ വികസനത്തിന് മുന്‍ഗണന നല്‍കുന്ന ബജറ്റെന്ന് അദീബ് അഹമ്മദ്

Web Desk
1 Min Read

ദോഹ: രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുന്‍കൂട്ടി കണ്ടുള്ള ബ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.

city exchange

രാജ്യത്തിന്റെ വികസനത്തില്‍ എം എസ് എം ഇകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കിയും വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയുമുള്ള ബജറ്റില്‍ മുദ്ര വായ്പകളുടെ പരിധി വര്‍ധിപ്പിച്ചത് യുവ സംരംഭങ്ങള്‍ക്ക് നേട്ടമാകും. വിദേശ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള എയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ത്യയിലെ എന്‍ ആര്‍ ഐ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ ജി ഡി പി രംഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതല്‍ പ്രോത്സാഹനം ബ്ജറ്റില്‍ ആവശ്യമാണ്. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബ്ജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!