

ദോഹ: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷം വാണിമേല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അതിവിപുലമായി ആഘോഷിച്ചു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുല്ലേരിക്കണ്ടി കുഞ്ഞബ്ദുല്ല പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിബിത്ത് കെ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി.

തുടര്‍ന്ന് എന്‍ സുലൈമാന്‍, മുത്തലിബ് എന്‍ കെ, യാസര്‍ പി വി, ലത്തീഫ് കുണ്ടില്‍, ബഷീര്‍ കളത്തില്‍, ഡോണ്‍ കെ തോമസ്, ഇസ്ഹാഖ് ഇ പി, ശരീഫ് കെ, ഫിറോസ് ചള്ളയില്‍, ജാഫര്‍ പി, നബീല്‍ എം കെ, യു കെ ഫൈസല്‍, രവി വയലില്‍, കുമാരന്‍ എം പി, ദാസന്‍ കെ പി, അബ്ദുറഹ്മാന്‍ ഇ വി എന്നിവര്‍ സംസാരിച്ചു.
പായസ വിതരണവും നടന്നു.

