

അങ്കമാലി: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബെന്നി ബഹനാന്‍ എം പിയുടെ അങ്കമാലിയിലെ ഓഫിസില്‍ ദേശീയ പതാകയുയര്‍ത്തി. ദേശീയ പതാക ഉയര്‍ത്തിയ ശേഷം ബെന്നി ബഹനാന്‍ എം പി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

ഇന്ത്യ സ്വതന്ത്രമായി മാറുന്നതിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ ഒന്നിനെയും അനുവദിക്കരുത്.

ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ് എന്നും എം പി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
റോജി എം ജോണ്‍ എം എല്‍ എ, കോണ്‍ഗ്രസ്സ് നേതാക്കളായ ആന്റൂ മാവേലി, സാംസണ്‍ ചാക്കോ, പി വി സജീവന്‍, കെ കെ ജോഷി, അങ്കമാലി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഗസ്റ്റിന്‍ മുണ്ടാടന്‍, റോട്ടറി ക്ലബ്ബ് അംഗങ്ങള്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

