പ്രിയങ്കയെത്തുന്നു വയനാടിന്റെ പ്രിയങ്കരിയാകാന്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതോടെ അദ്ദേഹം ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെത്തുന്നു. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നതാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

city exchange

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും സ്‌നേഹം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ടീയം മറന്ന് വയനാട്ടിലെ ജനങ്ങള്‍ തനിക്ക് സ്‌നേഹം നല്‍കി. ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാര്‍ഥിയാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാടിനെ ഏറെ സ്‌നേഹത്തോടെ കാന്നുന്നുവെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നല്‍കിയ പരിഗണന വയനാട് തനിക്ക് നല്‍കുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!