
എ സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സര്‍ക്കസ് കേരളത്തിലാദ്യം

കൊച്ചി: സാഹസികതയും സര്‍ഗവൈഭവവും ആധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ എത്തുന്ന വിസ്മയ കാഴ്ചകളുമായി റാംബോ സര്‍ക്കര്‍ കൊച്ചിയിലെത്തി. കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച സര്‍ക്കസ് ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കും.

സര്‍ക്കസ് കൂടാരത്തില്‍ നിന്ന് മാറി എയര്‍കണ്ടീഷന്‍ ഓഡിറ്റോറിയത്തില്‍ സര്‍ക്കസ് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്നുവെന്നത് കേരളത്തില്‍ ഇതാദ്യമായിട്ടാണ്. ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, ഗോവ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് റാംബോ സംഘം കൊച്ചിയിലെത്തിയത്.


യുവതലമുറയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംഗീതത്തിന്റെയും ലൈറ്റ് സിസ്റ്റത്തിന്റെയും അകമ്പടിയോടെയാണ് 40ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍. ഓണാഘോഷങ്ങള്‍ക്ക് നിറം പകരുന്ന രീതിയിലാണ് വിസ്മയ കാഴ്ച ഒരുക്കിയിരിക്കുന്നത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ സര്‍ക്കസ് ഷോയിലൂടെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൂം, ടീന്‍സ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയും റാംബോ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. അത്ഭുതമുളവാക്കുന്ന പ്രകടനങ്ങളുമായാണ് റാംബോ കൊച്ചിയില്‍ എത്തുന്നത്.
ബബിള്‍ ഷോ, സ്‌കേറ്റിങ്, ഹ്യുമന്‍ സ്ലിങ്കി, സ്വോഡ് ആക്റ്റ്, ക്യുബ് ജഗ്ലിങ്, റോല്ല ബൊല്ല, ഹുല ഹോപ് ആന്‍ഡ് ഏരിയല്‍ റോപ് തുടങ്ങി 120 മിനിറ്റ് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമായിരിക്കും റാംബോ കൊച്ചിയില്‍ കാഴ്ച വെയ്ക്കുകയെന്ന് റാംബോ സര്‍ക്കസ് ഉടമ സുജിത് ദിലീപ് പറഞ്ഞു.
ദിവസേന നാല് ഷോ ഉണ്ടാകും. രാവിലെ 11, ഉച്ചയ്ക്ക് 1.30, വൈകിട്ട് 4.30, രാത്രി 7.30. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 300, 400, 500 രൂപ.
ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയായ പനച്ചമൂട്ടില്‍ തോമസ് ദിലീപ് 1991 ജനുവരി 26നാണ് പൂനെയില്‍ റാംബോ സര്‍ക്കസിനു രൂപം നല്‍കിയത്. സ്വന്തമായി നിര്‍മ്മിച്ചെടുത്ത ഫയര്‍, വാട്ടര്‍പ്രൂഫ് ഇറ്റാലിയന്‍ ടെന്റ്, രാജ്യാന്തര കലാകാരന്‍മാര്‍, ആദ്യ ഇന്‍ഡോര്‍ സര്‍ക്കസ് പ്രകടനം എന്നിവയാണ് റാംബോയുടെ പ്രത്യേകത.

