

പറവൂര്‍: സുഹൃത്തിന്റെ കാര്‍ ഓടിക്കാന്‍ വാങ്ങിയശേഷം ഉടമയെ അറിയാതെ പണയം വെച്ച കേസില്‍ പ്രതി അറസ്റ്റിലായി.

മന്നം മാക്കനായി ചന്ദനത്തോപ്പില്‍ ഷിബിന്‍ റഹ്മാനെ (39) ആണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പരിചയത്തിലുള്ള സ്ത്രീയുടെ കാര്‍ ഒരാഴ്ചത്തേക്ക് ആവശ്യമുണ്ടെന്നു പറഞ്ഞ് കൊണ്ടുപോയി പണയപ്പെടുത്തി ഇയാള്‍ 80,000 രൂപ വാങ്ങുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയി.
ആലങ്ങാട് ഇന്‍സ്‌പെക്ടര്‍ എസ് സനോജ്, എസ് ഐ എം വി അരുണ്‍ ദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

