അഴിമതിയും അധികാര ദുര്‍വിനിയോഗവും; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയായി

Web Desk
0 Min Read

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.

city exchange

നേരത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യുകയും 2022ല്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരുടെ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്.

പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ പ്രതികള്‍ പബ്ലിക് ഓഫീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. പൊതുഫണ്ട് അപഹരിക്കല്‍, ഔദ്യോഗിക പേപ്പറുകള്‍ വ്യാജമാക്കല്‍, പൊതു പണത്തിന് മനഃപൂര്‍വം നാശനഷ്ടം വരുത്തല്‍, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!