മലയാളി സമാജം ‘പൊന്നോണം 2023’ ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ മലയാളി സമാജം സംഘടിപ്പിച്ച ‘പൊന്നോണം 2023’ പൊഡാര്‍ പേള്‍ സ്‌കൂളില്‍ നടന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു.

city exchange

വീടുകളില്‍ ഉണ്ടാക്കിയ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. 1500 തൊഴിലാളി സുഹൃത്തുക്കള്‍ ഉള്‍പ്പടെ നാലായിരത്തിലേറെ പേര്‍ ഓണസദ്യയിലും കലാപരിപാടികളിലും പങ്കെടുത്തു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, നിഹാദ് അലി, ഡോ. മോഹന്‍ തോമസ്, കെ വി ബോബന്‍, പി എന്‍ ബാബുരാജ്, ഷാനവാസ് ഷെറാട്ടണ്‍, സീഷോര്‍ മുഹമ്മദ് അലി, അബ്ദു റഊഫ് കൊണ്ടോട്ടി, അന്‍വര്‍ ഹുസൈന്‍ റേഡിയോ മലയാളം, ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കേകൂറ്റ്, ജയപാല്‍, നിഖില്‍ ശശിധരന്‍, സ്‌പോണ്‍സര്‍മാരായ ഹുസൈന്‍ മുഹമ്മദ് റഹീമി, അനില്‍കുമാര്‍ തുടങ്ങിയ നിരവധി പേര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

- Advertisement -
Ad image

സമാജം പ്രസിഡന്റ് ആനന്ദ് നായര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് വേണുഗോപാല്‍ എന്നിവര്‍ വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

മലയാളി സമാജം അഡൈ്വസര്‍ പ്രേംജിത്ത്, ചെയര്‍പേഴ്‌സണ്‍ ലത ആനന്ദ് നായര്‍, ട്രഷറര്‍ വീണ ബിധു, ‘പൊന്നോണം 2023’ ജനറല്‍ കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, പ്രോഗ്രാം കണ്‍വീനര്‍ രാജീവ് ആനന്ദ്, സമാജം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ലത ആനന്ദിന്റെ നേതൃത്വത്തില്‍ അരങ്ങിലെത്തിച്ച ട്രെഡിഷണല്‍ ഫാഷന്‍ ഷോ അവിസ്മരണീയമായിരുന്നു. ഓണക്കളിയും ഓണപ്പാട്ടും തിരുവാതിരയും മോഹിനിയാട്ടവും കേരളനടനവും വിവിധ ടീമുകളുടെ നൃത്തനൃത്യങ്ങളും കുട്ടികളുടെ പരിപാടികളുമായി ഓണം ആഘോഷിച്ചു.

അരുണ്‍കുമാര്‍ പിള്ള, മഞ്ജു മനോജ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കനല്‍ നാടന്‍ പാട്ടു സംഘം നാടന്‍ പാട്ട് അവതരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!