പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെ ബി എഫ് ഓഫീസ് സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: പറവൂര്‍ എം എല്‍ എയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ കെ ബി എഫ് ഓഫീസ് സന്ദര്‍ശിച്ചു. കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അബ്ദുള്ള തെരുവത്, വി എസ് നാരായണന്‍, കെ ആര്‍ ജയരാജ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, മറ്റു കെ ബി എഫ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു.

city exchange

വി ഡി സതീശന്‍ കേരളാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും സ്വന്തം ബിസിനസ്സ് സ്ഥാപനത്തില്‍ വിജയിക്കുന്നതിനുള്ള വിവിധ വശങ്ങളെ കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. ഓരോ അംഗവും ഉള്‍പ്പെട്ടിട്ടുള്ള വൈദഗ്ധ്യമുള്ള മേഖലകളില്‍ സ്വയം ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കേരളത്തില്‍ ബിസിനസ്സ് ചെയ്യുന്നതിനുള്ള സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ പ്രതിബദ്ധനാണെന്നും കൂട്ടിച്ചേര്‍ത്ത വി ഡി സതീശന്‍ കെ ബി എഫ് അംഗങ്ങളെ പുതിയ സംരംഭങ്ങള്‍ നാട്ടില്‍ തുടങ്ങുവാനായി ക്ഷണിക്കുകയും ചെയ്തു മറ്റു വിദേശ രാജ്യങ്ങളില്‍ പോകുന്ന മലയാളികളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള ഗള്‍ഫ് മേഖലയിലുള്ള പ്രവാസികളുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.

- Advertisement -
Ad image

അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!