‘8’ന് ഇനി ചന്ദ്രനില്‍ എട്ടേക്കര്‍; ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ആദ്യ മലയാള സിനിമാതാരമെന്ന നേട്ടം ഫവാസ് ജലാലുദീന് സ്വന്തം..!

Web Desk
1 Min Read

കൊച്ചി: ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ മലയാള സിനിമാ മേഖലയില്‍ നിന്ന് ഒരു പുതുമുഖ താരം ആദ്യമായി ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങിയ വാര്‍ത്ത പുറത്തുവരുന്നു. നവാഗതനായ റോഷിന്‍ എ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘8’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ഫവാസ് ജലാലുദീനാണ് വ്യത്യസ്തമായ നേട്ടം കൈവരിച്ചത്.

city exchange

തന്റെ സിനിമയുടെ ടീമിന് വേണ്ടിയാണ് അദ്ദേഹം സിനിമയുടെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ 8 ഏക്കര്‍ സ്ഥലം ചന്ദ്രനില്‍ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ലൂണാര്‍ രജിസ്ട്രി എന്ന വെബ്‌സൈറ്റ് വഴി സ്ഥലം വാങ്ങിയതിന്റെ രേഖകളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഒരുപക്ഷേ, ലോകത്തു തന്നെ ആദ്യമായാവും ഒരു സിനിമാ ടീമിന് വേണ്ടി ഒരാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നത്.

ടോം ക്രൂയിസ്, ഷാരൂഖ് ഖാന്‍, സുശാന്ത് സിങ് രാജ്പുട് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും ഒട്ടനവധി താരങ്ങളും ജോര്‍ജ് ഡബ്ല്യു ബുഷ് തുടങ്ങി ധാരാളം പ്രശസ്തരും മുന്‍പ് ചന്ദ്രനില്‍ സ്വന്തമായി സ്ഥലം വാങ്ങിയവരാണ്.

- Advertisement -
Ad image

വയലറ്റ് ഫിലിംസിന്റെ ബാനറില്‍ മുഹ്സിന കോയാക്കുട്ടി നിര്‍മ്മിച്ച ‘8’ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ റിലീസിനെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വയലറ്റ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Share This Article
Leave a Comment
error: Content is protected !!