വയലാര്‍ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്

Web Desk
1 Min Read

തിരുവനന്തപുരം: 47-ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന് ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതി തെരഞ്ഞെടുത്തു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

city exchange

സാഹിത്യകാരായ വിജയലക്ഷ്മി, പി കെ. രാജശേഖരന്‍, ഡോ. എല്‍ തോമസ്‌കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പ്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പുരസ്‌ക്കാരത്തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പ്രതവും സമര്‍പ്പിക്കും.

വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!