
ദോഹ: ലുസൈല്‍ എക്‌സ്പ്രസ് വേയിലെ അല്‍ ഗസ്സര്‍ ഇന്റര്‍ചേഞ്ചിലെ ടണല്‍ ഇന്നു മുതല്‍ മൂന്ന് രാത്രികളില്‍ അടച്ചിടും.പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ആണിക്കാര്യം അറിയിച്ചത് . 5/6 ഇന്റര്‍ചേഞ്ചില്‍ നിന്ന് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഗതാഗതം പുലര്‍ച്ച 1 മണി മുതല്‍ രാവിലെ 5 മണി വരെ നാല് മണിക്കൂര്‍ നേരത്തേക്കാണ് അടക്കുക. 5/6 ഇന്റര്‍ചേഞ്ചില്‍ നിന്ന് അല്‍ ഖസര്‍ ഇന്റര്‍ചേഞ്ച് ടണല്‍ വഴി അല്‍ ഖഫ്ജി സ്ട്രീറ്റിലേക്ക് വരുന്ന റോഡില്‍ യാത്രക്കാര്‍ വലത്തേക്ക് തിരിഞ്ഞ്, യു-ടേണ്‍ എടുത്ത് ഫ്‌ളൈ ഓവര്‍ വഴി പോകണം.

