

ദോഹ: ആലുവ സ്വദേശി ഖത്തറില്‍ നിര്യാതനായി. വക്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തന്‍പുരയില്‍ ഹനീഫ ശിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്.

ഭാര്യ: ഫാത്തിമ, മക്കള്‍: അമാന്‍ അഫ്‌ലഹ്, മെഹ്ദി അമീന്‍, ഈസ ഹംദാന്‍. പിതാവ്: പുത്തന്‍പുരയില്‍ ഹനീഫ. മാതാവ്: ഐഷ ബീവി.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ന്യൂ റയ്യാന്‍ യൂണിറ്റ് ട്രഷററും കേന്ദ്ര ജനസേവന വകുപ്പ് എക്‌സിക്യൂട്ടീവ് അംഗവും കനിവ് സെക്രട്ടറിയുമായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

