അരനൂറ്റാണ്ടിലേറെ ഖത്തറില്‍ പ്രവാസിയായ മലയാളി വനിത നിര്യാതയായി

Web Desk
0 Min Read

ദോഹ: അരനൂറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ വനിത മരിച്ചു. റുമൈല ആശുപത്രിയിലെ ആദ്യ ജീവനക്കാരിലൊരാളും പത്തനംതിട്ട കോന്നി സ്വദേശിയുമായ മുട്ടിത്തോട്ടത്തില്‍ മറിയാമ്മ തോമസ് (83) ദോഹയില്‍ നിര്യാതയായി.

city exchange

1971ല്‍ കപ്പലിലാണ് മറിയാമ്മ തോമസ് ഖത്തറിലെത്തിയത്. ആദ്യത്തെ രണ്ടു വര്‍ഷം വീട്ടമ്മയായി കഴിഞ്ഞ അവര്‍ റുമൈല ആശുപത്രി ആരംഭിച്ചതു മുതല്‍ ജീവനക്കാരിയായിരുന്നു. 22 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മറിയാമ്മ തോമസ് ഖത്തറില്‍ വീട്ടമ്മയായി കഴിയുകയായിരുന്നു.

ഭര്‍ത്താവ്: തോമസ് വര്‍ഗ്ഗീസ്. മകന്‍: ബെന്‍സണ്‍ എം തോമസ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!