

ദോഹ: മുടി മുറിക്കണോ, ഷേവ് ചെയ്യണോ… സാധാരണ പോലെ ബാര്‍ബര്‍ ഷോപ്പില്‍ പോയി ക്രമത്തിനനുസരിച്ച് കാത്തിരിക്കുന്നത് വല്ലാതെ ബോറായി തോന്നുന്നുണ്ടോ. എങ്കില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ നിങ്ങളെ സ്വീകരിക്കാനും നിങ്ങള്‍ക്ക് കാത്തിരിക്കാനും ക്രമത്തില്‍ മുടി മുറിച്ചും താടി വടിച്ചും അത്രയും സമയം ആസ്വദിച്ചും പോകാനൊരു ഇടമുണ്ട്.

മന്‍സൂറയിലും നജ്മയിലുമായി പ്രവര്‍ത്തിക്കുന്ന സലൂണ്‍ ആംബ്രോസില്‍ പോയിട്ടുണ്ടോ?. അറേബ്യന്‍ മജ്ലിസിന്റെ മാതൃകയിലൊരുക്കിയ കാത്തിരിപ്പു സ്ഥലത്ത് നിങ്ങള്‍ക്കായി കാപ്പിയും ചായയുമൊക്കെയുണ്ട്. ചായ കുടിച്ച്, ടെലിവിഷന്‍ കണ്ട് കൂടെയുള്ളവരോട് രണ്ടു വാക്കു പറയുമ്പോഴേക്കും നിങ്ങളുടെ ഊഴമെത്തും. പിന്നെ, മറക്കല്ലേ, ഫ്രീ വൈഫൈയും അവിടെ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കഥ പറയുമ്പോള്‍ സിനിമയിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിയുന്നില്ലെങ്കിലും ഇവിടെ എല്ലാവരും തിരിച്ചറിയുന്നുണ്ട്- സലൂണ്‍ ആംബ്രോസിനെ. ഇനി നിങ്ങള്‍ക്ക് ഫോണില്‍ വിളിച്ച് സമയം ബുക്ക് ചെയ്യണമെങ്കില്‍ അതും സാധിക്കും. ദേ, ഇപ്പോള്‍ തന്നെ വിളിച്ചോളൂ- 77723103.
