

കൊച്ചി: രവിപുരം മാണിക്കത്ത് ക്രോസ് റോഡ് വടശ്ശേരി മെറ്റില്‍ഡ ജോണ്‍ (82) നിര്യാതയായി. രവിപുരം മാളിയേക്കല്‍ കുടുംബാംഗമാണ്. സംസ്ക്കാരം 25ന് ബുധനാഴ്ച വൈകിട്ട് മൂന്നര മണിക്ക് അംബികാപുരം പള്ളിയില്‍.

ഭര്‍ത്താവ്: പരേതനായ വി എ ജോണ്‍. മകന്: ബിജു ജോണ്‍ (ഇന്റര്കോര്പ് സിസ്റ്റംസ്, ബാറ്ററി പ്ലസ്). മരുമകള്‍: റാണി ബിജു പുളിക്കല്‍.
